തൊടുപുഴയിലെ ബിജു ജോസഫിന്റെ കൊലപാതക കേസിൽ പിടിയിലായ പ്രതി മുഹമ്മദ് അസ്‌ലം ലഹരി മാഫിയയിലെ പ്രധാന കണ്ണി. കഞ്ചാവ് കേസിൽ ഉള്‍പ്പെടെ ഇയാൾ നിരവധി തവണ പൊലീസ് പിടിയിലായിട്ടുണ്ട്. ബിജുജോസഫിനെ വകവരുത്തുവാൻ 5 ലക്ഷം രൂപയ്ക്കാണ് മുഹമ്മദ് അസ്‌ലം ഉള്‍പ്പെടെയുള്ള സംഘത്തിന് കൊട്ടേഷൻ കൊടുത്തത്. ഒരാഴ്ചയായി ക്വട്ടേഷൻ സംഘം ഇടുക്കിയിൽ തമ്പടിച്ചിരുന്നു. ബിജു വീട്ടിൽ വരുന്നതും പോകുന്നതുമുൾപ്പെടെ ക്വട്ടേഷൻ സംഘം നിരീക്ഷിച്ചു.
വ്യക്തമായ ഗൂഢാലോചന നടത്തി പദ്ധതി തയ്യാറാക്കി. അഞ്ച് ലക്ഷം രൂപയ്ക്കാണ് ജോമോൻ ക്വട്ടേഷൻ നൽകിയത്. ഇതിൽ 12,000 രൂപ അഡ്വാൻസായി ഗൂഗിൾ പേ വഴി നൽകി. കാപ്പ കേസിൽ ആഷിക്കിനെ പിടികൂടിയതും ഇടുക്കി പൊലീസ് തന്നെയാണ്. ഏറെ നാളുകളായി പാർട്ണർമാരായിരുന്ന ബിജുവും ജോമോനും തമ്മിൽ ഷെയർ സംബന്ധിച്ച തർക്കം നിലനിൽക്കുന്നുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് തൊടുപുഴ, ഉപ്പുതറ, തൊടുപുഴ തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിൽ പരാതികളും നിലനിൽക്കുന്നുണ്ട്. ഇതിനിടയിലാണ് ബിജുവിൽ നിന്ന് പണം തിരികെ വാങ്ങാൻ ജോമോൻ ക്വട്ടേഷൻ നൽകുന്നത്.