Site iconSite icon Janayugom Online

ഭാരതാംബയുടെ പ്രതീകം ദേശീയ പതാക; സിപിഐ ജൂണ്‍ ഏഴിന് ദേശീയ പതാക ഉയര്‍ത്തി വൃക്ഷത്തൈകള്‍ നടും

ഭാരത മാതാവിന്റെ പ്രതീകം ഭാരതത്തിന്റെ ദേശീയ പതാകയാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് എല്ലാ ബ്രാഞ്ചുകളിലും ജൂണ്‍ 7 ന് ദേശീയ പതാക ഉയര്‍ത്തി
അതിനു മുമ്പിൽ വൃക്ഷത്തൈകള്‍ നടണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആഹ്വാനം ചെയ്തു. ആ തൈകള്‍ ദേശീയ ഐക്യത്തിന്റെ വൃക്ഷങ്ങളായി പരിപാലിച്ച് വളര്‍ത്താനും പാര്‍ട്ടി ഘടകങ്ങള്‍ മുന്‍കൈയെടുക്കണമെന്ന് സംസ്ഥാന സെക്രട്ടറി പാര്‍ട്ടി ബ്രാഞ്ചുകളോട് നിര്‍ദേശിച്ചു.

ഭാരതമാതാ സങ്കല്പത്തെ ഭരണഘടനയ്ക്ക് നിരക്കാത്ത വിധം ദേശവിരുദ്ധ ആശയങ്ങളുടെ പ്രചരണത്തിനായി ഉത്തരവാദപ്പെട്ട കേന്ദ്രങ്ങള്‍ ഉപയോഗിക്കാന്‍ ശ്രമിക്കുന്ന പശ്ചാത്തലത്തില്‍ ആണ് ഈ ക്യാമ്പയിന്‍. ജനാധിപത്യത്തോടും മതേതരത്വത്തോടും ഭരണഘടനാ മൂല്യങ്ങളോടും പ്രതിബദ്ധതയുള്ള എല്ലാ ദേശാഭിമാനികളെയും ഈ ക്യാമ്പയിനില്‍ സഹകരിപ്പിക്കാന്‍ പാര്‍ട്ടി ഘടകങ്ങള്‍ ശ്രദ്ധിക്കണമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ആഹ്വാനം ചെയ്തു.

Exit mobile version