Site iconSite icon Janayugom Online

തൊടുപുഴയില്‍ നവവധുവിനെ ഭർതൃവീട്ടിൽ തൂ ങ്ങിമ രിച്ച നിലയിൽ കണ്ടെത്തി

നവവധുവിനെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൊടുപുഴ കുന്നം കൊല്ലപ്പള്ളി മാത്യൂസ് കെ സാബുവിന്റെ ഭാര്യ അനുഷ ജോർജ്ജാണ് (24) മരിച്ചത്. ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് ഭർത്താവിന്റെ വീട്ടിലെ മുറിക്കുള്ളിൽ തൂങ്ങി മരിച്ചതെന്നാണ് നിഗമനം. ഭർത്താവിന്റെ അമ്മയും സഹോദരിയുമാണ് ഈസമയം വീട്ടിലുണ്ടായിരുന്നത്. 

പെൺകുട്ടിയെ ഉടൻ തന്നെ മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തൊണ്ടിക്കുഴ കൂവേക്കുന്ന് നെടുമല (മണ്ഡപത്തിൽ) ഡോ. ജോർജ്ജ്- ഐബി ദമ്പതികളുടെ മകളാണ് അനുഷ. എട്ട് മാസത്തോളം നീണ്ട പ്രണയത്തിന് ശേഷം ഓഗസ്റ്റ് 18നായിരുന്നു അനുഷയുടെയും മാത്യൂസിന്റെയും വിവാഹം. പെൺകുട്ടി വിഷാദരോഗത്തിന് ചികിത്സയിലായിരുന്നെന്നാണ് ഭർത്താവിന്റെ ബന്ധുക്കൾ മൊഴി നൽകിയതെന്ന് പൊലീസ് പറഞ്ഞു. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. തൊടുപുഴ ഡിവൈഎസ്പി മധു ആർ ബാബുവിനാണ് അന്വേഷണച്ചുമതല.

Eng­lish Summary:The new­ly­wed was found hang­ing in her hus­band’s house
You may also like this video

Exit mobile version