രാജ്യത്തെ പ്രതിദിന കോവിഡ് കണക്ക് മൂന്നു ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,17,532 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കോവിഡ് കേസുകളുടെ എണ്ണം 38,218,773 ആയി. ഇതിൽ 9,287 കേസുകൾ ഒമിക്രോൺ വകഭേദവുമാണെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 3.63 ശതമാനം വർധനവാണ് ഒമിക്രോൺ കേസുകളിൽ ഉണ്ടായിരിക്കുന്നത്.
രാജ്യത്തെ സജീവ കോവിഡ് കേസുകൾ 1,924,051 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 491 മരണവും സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 4,87,693 ആയി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 16.41 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 16.06 ശതമാനവും ആയി ഉയർന്നിട്ടുണ്ട്. രോഗത്തിൽനിന്ന് കരകയറിയവരുടെ എണ്ണം 3,58,07,029 ആയി ഉയർന്നപ്പോൾ കേസിലെ മരണനിരക്ക് 1.29 ശതമാനാണ്.
english summary; The number of covid cases in the country exceeds three lakh per day
you may also like this video;