Site icon Janayugom Online

രാ​ജ്യ​ത്തെ പ്ര​തി​ദി​ന രോ​ഗ​ബാ​ധി​ത​ർ മൂ​ന്നു ല​ക്ഷം കടന്നു

രാ​ജ്യ​ത്തെ പ്ര​തി​ദി​ന കോ​വി​ഡ് ക​ണ​ക്ക് മൂ​ന്നു ല​ക്ഷം ക​ട​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 3,17,532 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ആ​കെ കോ​വി​ഡ് കേ​സു​ക​ളു​ടെ എ​ണ്ണം 38,218,773 ആ​യി. ഇ​തി​ൽ 9,287 കേ​സു​ക​ൾ ഒ​മി​ക്രോ​ൺ വ​ക​ഭേ​ദ​വു​മാ​ണെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. ക​ഴി​ഞ്ഞ ദി​വ​സ​ത്തെ അ​പേ​ക്ഷി​ച്ച് 3.63 ശ​ത​മാ​നം വ​ർ​ധ​ന​വാ​ണ് ഒ​മി​ക്രോ​ൺ കേ​സു​ക​ളി​ൽ ഉണ്ടായിരിക്കുന്നത്.

രാ​ജ്യ​ത്തെ സ​ജീ​വ കോ​വി​ഡ് കേ​സു​ക​ൾ 1,924,051 ആ​യി ഉ​യ​ർ​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 491 മ​ര​ണ​വും സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ മ​ര​ണ​സം​ഖ്യ 4,87,693 ആ​യി. പ്ര​തി​ദി​ന പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 16.41 ശ​ത​മാ​ന​വും പ്ര​തി​വാ​ര പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 16.06 ശ​ത​മാ​ന​വും ആ​യി ഉ​യ​ർ​ന്നി​ട്ടു​ണ്ട്. രോ​ഗ​ത്തി​ൽ​നി​ന്ന് ക​ര​ക​യ​റി​യ​വ​രു​ടെ എ​ണ്ണം 3,58,07,029 ആ​യി ഉ​യ​ർ​ന്ന​പ്പോ​ൾ കേ​സി​ലെ മ​ര​ണ​നി​ര​ക്ക് 1.29 ശതമാനാണ്.

eng­lish sum­ma­ry; The num­ber of  covid cas­es in the coun­try exceeds three lakh per day

you may also like this video;

Exit mobile version