Site iconSite icon Janayugom Online

രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം മൂന്ന് ലക്ഷം കടന്നു

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി കൊണ്ടിരിക്കുകയാണ്. പ്രതിദിന രോഗികളുടെ എണ്ണം 3 ലക്ഷത്തിന് മുകളിൽ തന്നെയാണ്. 3,06,064 പേർക്കാണ് രാജ്യത്ത് പുതുതായി രോഗം സ്ഥിരീകരിച്ചത്. 439 പേര്‍ മരണപ്പെട്ടു. പ്രതിദിന ടിപിആര്‍ നിരക്ക് 20.75% മായി ഉയർന്നു. അതേസമയം രാജ്യത്ത് ഒമിക്രോൺ കേസുകളും വര്‍ധിച്ചുവരികയാണ്. മഹാരാഷ്ട്ര, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിലവില്‍ കോവിഡ് വ്യാപനം രൂക്ഷമാണ്. 

കർണാടകയിൽ കോവിഡ് കേസുകൾ അമ്പതിനായിരത്തിനു മുകളിലാണ്. മഹാരാഷ്ട്രയിൽ 40805 പേർക്കും ഗുജറാത്തിൽ 16,617 പേർക്കും രോഗം സ്ഥിരീകരിച്ചു. മുംബൈയിൽ 2550 കേസുകൾ മാത്രമാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട്‌ ചെയ്തത്. ദില്ലിയിൽ 9,197 കേസുകളും റിപ്പോർട്ട്‌ ചെയ്തു. ഇവിടെ കോവിഡ് കേസുകള്‍ കുത്തനെ കുറയുകയാണ്. 

ENGLISH SUMMARY:The num­ber of Covid patients in the coun­try cross­es three lakh daily
You may also like this video

Exit mobile version