Site iconSite icon Janayugom Online

കൊല്ലത്ത് വസ്ത്രവ്യാപാര ശാല ഉടമയേയും ജീവനക്കാരിയെയും മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം ആയൂരിൽ വസ്ത്രവ്യാപാര ശാല ഉടമയേയും ജീവനക്കാരിയെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കട ഉടമ കോഴിക്കോട് സ്വദേശി അലി, കടയിലെ മാനേജർ ദിവ്യമോൾ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ദിവ്യമോൾ കുറെയേറെ ദിവസങ്ങളായി വീട്ടിലെത്തിയിരുന്നില്ല. ഇതിനെ തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് കടയുടെ പിന്നിലെ മുറിയിൽ ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തത്. ചടയമംഗലം പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. വിശദമായ അന്വേഷണം നടക്കുകയാണെന്നും മരണകാരണം വ്യക്തമല്ലെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇന്ന് ഉച്ചയോടെയാണ് മൃതേദഹം കണ്ടെത്തിയത്.

Exit mobile version