സ്റ്റേഷനിലെത്തിയ ഗർഭിണിയെ പൊലീസ് മർദിച്ച സംഭവത്തിൽ അടിയന്തര നടപടിയെടുക്കാൻ ഡിജിപിക്ക് നിർദേശം നൽകി മുഖ്യമന്ത്രി. പൊതുസ്ഥലത്തെ പൊലീസ് മർദനം മൊബൈലിൽ ചിത്രീകരിച്ചതിനു കസ്റ്റഡിയിലെടുത്ത യുവാവിനെ തിരക്കി എത്തിയ ഭാര്യയ്ക്കായിരുന്നു പൊലീസ് സ്റ്റേഷനിൽ ക്രൂര മർദനം. നിലവിൽ അരൂർ എസ്എച്ച്ഒ ആയ പ്രതാപ ചന്ദ്രൻ ആണ് സ്‌ത്രീയെ മർദിച്ചത്. ഷൈമോൾ എൻ ജെ എന്ന സ്ത്രീയുടെ മുഖത്താണ് അടിച്ചത്. 2024 ൽ എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലായിരുന്നു സംഭവം ഉണ്ടായത്. ഷൈമോൾ നൽകിയ അപേക്ഷയിൽ കോടതിയിൽ നിന്നാണ് ദൃശ്യങ്ങൾ ലഭിച്ചത്.
സ്റ്റേഷനിലെത്തിയ ഗർഭിണിയെ പൊലീസ് മർദിച്ച സംഭവം; അടിയന്തര നടപടിയെടുക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം (വീഡിയോ)

