Site iconSite icon Janayugom Online

മൂവാറ്റുപുഴ‑പിറവം റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണം; സിപിഐ

മൂവാറ്റുപുഴ‑പിറവം റോഡിൽ 130 ജംഗ്ഷൻ മുതൽ പഞ്ചായത്ത് പടി വരെയുള്ള റോഡിന്റെ ശോച്യാവസ്ഥയ്ക്ക് പരിഹാരം കാണണമെന്ന് സിപിഐ മാറാടി ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മൂവാറ്റുപുഴ‑പിറവം റോഡിൽ 130 ജംഗ്ഷനിൽ നിന്നും മാറാടി പഞ്ചായത്ത് പടി വരെയുള്ള 3 കിലോമീറ്റർ ദൂരം വരുന്ന റോഡ് തകർന്നിരിക്കുകയാണ്. എന്നാൽ റോഡിന്റെ പിറവം വരെയുള്ള മുഴുവൻ റോഡും ബിഎംബിസി ലവലിൽ ടാറുചെയ്ത് നന്നാക്കിയിട്ട് രണ്ട് വർഷത്തിൽ കൂടുതലായി. 130 ജംഗ്ഷൻ മുതൽ പഞ്ചായത്ത് പടി വരെയുള്ള റോഡ് എത്രയും വേഗം ടാർ ചെയ്ത് സഞ്ചാര യോഗ്യമാക്കണമെന്ന് സർക്കാരിനോട് സമ്മേളനം ആവശ്യപ്പെട്ടു. 

മുറിക്കൽ ബൈപാസിന്റെ നിർമ്മാണം പൂർത്തിയാക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പാലം പണി പൂർത്തിയാക്കി സ്ഥലമേറ്റെടുക്കലും പൂർത്തിയായ ബൈപാസ് ഉടൻ നിർമ്മാണം ആരംഭിക്കാൻ ബന്ധപ്പെട്ട അധികാരികൾ തയ്യാറാകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. പ്രതിനിധി സമ്മേളനം സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി എൽദോ എബ്രാഹം ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി, ജോളി പൊട്ടക്കൽ, അസിസ്റ്റന്റ് സെക്രട്ടറി ഇ കെ സുരേഷ്, പോൾ പൂമറ്റം, വിൻസൻ ഇല്ലിക്കൻ, സീനബോസ്, ബൻസി മണിത്തോട്ടം, ജി മോട്ടിലാൽ തുടങ്ങിയവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറിയായി ബെൻസി മണിത്തോട്ടത്തെ തെരഞ്ഞെടുത്തു. 

Exit mobile version