Site iconSite icon Janayugom Online

സിൽവർലൈന് ബദലായി സമര്‍പ്പിച്ച പദ്ധതി കേന്ദ്രത്തിന്റെ പരിഗണനയിൽ; ഇ ശ്രീധരൻ കേന്ദ്രമന്ത്രിയെ കാണും

സിൽവർലൈൻ പദ്ധതിക്ക് ബദലായി മെട്രോമാൻ ഇ ശ്രീധരൻ മുന്നോട്ടുവെച്ച നിർദ്ദേശം കേന്ദ്ര സർക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു. ഡല്‍ഹിയിലെത്തി കേന്ദ്രമന്ത്രിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു.
കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇ ശ്രീധരൻ ബദൽ പദ്ധതി കേന്ദ്ര സർക്കാരിന് സമർപ്പിച്ചത്. ഈ വിഷയത്തിൽ കൂടുതൽ ചർച്ചകൾക്കായി ഇ. ശ്രീധരൻ ഉടൻ ദില്ലിയിലെത്തി കേന്ദ്രമന്ത്രിയെ കാണും. അതിനുശേഷം കേന്ദ്രം കേരളത്തെ തങ്ങളുടെ നിലപാട് ഔദ്യോഗികമായി അറിയിക്കും.

അതേസമയം, ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന അങ്കമാലി-ശബരിമല റെയിൽപാത യാഥാർത്ഥ്യമാക്കാനും കൂടിക്കാഴ്ചയിൽ തീരുമാനമായി. പദ്ധതിയുടെ സാധ്യതകൾ വിലയിരുത്തുന്നതിനായി കേന്ദ്ര വിദഗ്ധ സംഘം ഉടൻ കേരളത്തിലെത്തും.

Exit mobile version