നിലമ്പൂരിൽ പി വി അൻവർ മത്സരിക്കുമെന്ന് സൂചന നൽകി കൂറ്റൻ ഫ്ലെക്സ് ബോർഡുകൾ. ‘നിലമ്പൂരിന്റെ സുൽത്താൻ പി വി അൻവർ തുടരും’; എന്നെഴുതിയായ ബോർഡുകളാണ് വിവിധ കേന്ദ്രങ്ങളിൽ സ്ഥാപിച്ചത്. മലയോര ജനതയുടെ പ്രതീക്ഷ, ജനങ്ങൾ കൂടെയുണ്ട് എന്നും ബോർഡിലുണ്ട്. വഴിക്കടവ്, ചുങ്കത്തറ പ്രദേശങ്ങളിൽ ആണ് ഇപ്പോൾ ബോർഡ് വച്ചത്.
തൃണമൂൽ കോൺഗ്രസിന്റെ പേരിലാണ് ബോർഡുകൾ. ഇന്ന് രാവിലെ അൻവർ നടത്തിയ പത്രസമ്മേളനത്തിൽ തന്റെ ഡിമാന്റുകൾ കോൺഗ്രസ് അംഗീകരിച്ചില്ലെങ്കിൽ മത്സരിക്കുമെന്ന സൂചന നൽകിയിരുന്നു. ഇതിനെ ചൊല്ലി കോൺഗ്രസിലും കലാപം ആരംഭിച്ചിട്ടുണ്ട്. അൻവർ മുന്നണിയിൽ വേണ്ടെന്ന് സതീശൻ ഒറ്റയ്ക്ക് തീരുമാനിക്കേണ്ടെന്ന് കെ സുധാകരൻ അഭിപ്രായപ്പെട്ടിരുന്നു. നിലമ്പൂര്‍ തെരഞ്ഞെടുപ്പില്‍ അൻവർ നിർണായക ശക്തിയാണെന്നും അദ്ദേഹം പറഞ്ഞു.

