Site icon Janayugom Online

വാക്സിന്‍ എടുത്തില്ല; ഫ്രാന്‍സില്‍ ആയിരക്കണക്കിന് ആരോഗ്യപ്രവര്‍ത്തകരെ പിരിച്ചുവിട്ടു

കോവിഡ് വാക്സിന്‍ സ്വീകരിക്കാനുള്ള സമയപരിധി ഇന്നലെ അവസാനിച്ചതിനെ തുടര്‍ന്ന് ഫ്രാന്‍സില്‍ ആയിരക്കണക്കിന് ആരോഗ്യപ്രവര്‍ത്തകരെ പിരിച്ചുവിട്ടു. ഇതുവരെ കോവിഡ് വാക്സിന്‍ സ്വീകരിക്കാത്ത 3000 ആരോഗ്യപ്രവര്‍ത്തകരെ ശമ്പളം നല്‍കാതെ പിരിച്ചുവിട്ടതായി ആരോഗ്യമന്ത്രി ഒലിവര്‍ വെരന്‍ പറഞ്ഞു. നിരവധിപ്പേര്‍ ജോലി രാജിവച്ചതായും അദ്ദേഹം പറഞ്ഞു.
27 ലക്ഷം ആരോഗ്യപ്രവര്‍ത്തകരാണ് ആകെയുള്ളത്. ആരോഗ്യമേഖല ശക്തിപ്പെടുത്തുന്നതിന് കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. 

ആശുപത്രികള്‍, വൃദ്ധസദനങ്ങള്‍, തുടങ്ങി ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരും സെപ്റ്റംബര്‍ 15ന് മുന്‍പ് ഒരു ഡോസ് വാക്സിന്‍ എങ്കിലും സ്വീകരിക്കണമെന്ന് ജൂലൈ മാസത്തില്‍ ഫ്ര‍ഞ്ച് പ്രധാനമന്ത്രി ഇമ്മാനുവല്‍ മക്രോണ്‍ പറഞ്ഞിരുന്നു. അല്ലാത്തപക്ഷം ശമ്പളം നല്‍കാതെ പിരിച്ചുവിടുമെന്നും മക്രോണ്‍ നേരത്തെ അറിയിച്ചിരുന്നു. 

ഫലപ്രാപ്തി, സുരക്ഷ തുടങ്ങിയ വിഷയങ്ങളിലെ ആശങ്ക തുടരുന്നതാണ് കോവിഡ് വാക്സിന്‍ എടുക്കുന്നതില്‍ നിന്ന് പലരും വിട്ടുനില്‍ക്കുന്നതിനുള്ള കാരണമായി പറയുന്നത്. 12 ശതമാനം ആശുപത്രി ജീവനക്കാരും ആറ് ശതമാനം ഡോക്ടര്‍മാരും ഇനിയും കോവിഡ് വാക്സിന്‍ സ്വീകരിച്ചിട്ടില്ലെന്നാണ് ഫ്രാന്‍സിലെ നാഷണല്‍ പബ്ലിക് ഹെല്‍ത്ത് ഏജന്‍സിയുടെ കണക്കുകള്‍. 

ENGLISH SUMMARY:The vac­cine was not tak­en; Thou­sands of health work­ers fired in France
You may also like this video

Exit mobile version