Site iconSite icon Janayugom Online

യുവാവിനെ കൊന്ന് കഷ്ണങ്ങളാക്കി; ഭാര്യ അടക്കമുള്ള പ്രതികൾ കുറ്റക്കാരെന്ന് കോടതി

കോട്ടയം മാങ്ങാനത്ത് യുവാവിനെ കൊന്ന് കഷ്ണങ്ങളാക്കി ചാക്കിൽ കെട്ടി തള്ളിയ കേസിൽ ഭാര്യ അടക്കമുള്ള പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി. മുട്ടമ്പലം സ്വദേശി വിനോദ് കുമാർ, ഭാര്യ കുഞ്ഞുമോൾ എന്നിവരാണ് കേസിലെ പ്രതികൾ. 2017 ഓഗസ്റ്റ് 23 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പയ്യപ്പാടി മലകുന്നം സ്വദേശി സന്തോഷ് ഫിലിപ്പിനെ ഭാര്യയുടെ സഹായത്തോടെ മീനടത്തെ വാടക വീട്ടിൽ വിളിച്ചു വരുത്തി തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് ശരീരഭാഗങ്ങൾ കഷണങ്ങളാക്കി ചാക്കിൽ കെട്ടി ഉപേക്ഷിച്ചു. കോട്ടയം ഈസ്റ്റ് പൊലീസാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്.

Exit mobile version