Site iconSite icon Janayugom Online

യുവാവിനെ സുഹൃത്തുക്കള്‍ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി

kottayamkottayam

കോട്ടയത്ത് യുവാവിനെ സുഹൃത്തുക്കള്‍ ഹെല്‍മറ്റുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. തിരുവഞ്ചൂർ പോളചിറയിലാണ് സംഭവം. വന്നല്ലൂര്‍ കര കോളനിയില്‍ താമസിക്കുന്ന ഷൈജുവിനെ സുഹ‍ൃത്ത് സിബി, നാട്ടുകാരനായ ലാലു എന്നിവര്‍ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു. പെയിന്റിങ് തൊഴിലാളിയായ ഷൈജു ഇന്നലെ പോസ്റ്ററൊട്ടിക്കാന്‍ പോയതിനുപിന്നാലെ കാണാതാകുകയായിരുന്നു. പുലര്‍ച്ചെ പ്രദേശവാസിയായ ലാലുവിന്റെ വീടിനുമുന്നില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മൃതദേഹത്തിന് സമീപം പോസ്റ്ററുകളും കണ്ടെത്തി. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.

Eng­lish Sum­ma­ry: The young man was killed by his friends by hit­ting him on the head with a helmet

You may also like this video

Exit mobile version