Site iconSite icon Janayugom Online

കോട്ടയം പാമ്പാടി ചെറിയ പള്ളിയില്‍ മോഷണം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

കോട്ടയം പാമ്പാടി സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്സ് ചെറിയ പള്ളിയില്‍ വന്‍ മോഷണം. ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു ഞെട്ടിക്കുന്ന സംഭവം. പള്ളിയുടെ വാതില്‍ തീയിട്ട് നശിപ്പിച്ചാണ് മോഷ്ടാവ് അകത്ത് കടന്നത്. പള്ളിയുടെ തെക്ക് വശത്തുള്ള വാതിലാണ് ഇയാള്‍ തകര്‍ത്തത്. തുടര്‍ന്ന് ഭണ്ഡാര പെട്ടിയുടെ താഴ് തകര്‍ക്കുകയും പണം അപഹരിക്കുകയും ചെയ്തു. 

മോഷണം നടത്തിയ ശേഷം ഇയാള്‍ ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ദേവാലയം വിട്ട് പുറത്ത് പോയത്. പുലര്‍ച്ചെ 4 മണിക്ക് പള്ളിയിലെത്തിയ ശുശ്രൂഷകനാണ് മോഷണ വിവരം അറിഞ്ഞത്. തുടര്‍ന്ന് പള്ളി ഭരണ സമിതിയെയും പൊലീസിനെയും വിവരം അറിയിച്ചു. പള്ളിയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് അന്വേഷണം നടത്തുകയാണെന്ന് പൊലീസ് പറഞ്ഞു. 

Exit mobile version