Site iconSite icon Janayugom Online

പുതിയ പാതയോ, പാത ഇരട്ടിപ്പിക്കലോ, പദ്ധതികളുമില്ല ; റെയിൽവേ ബജറ്റിലും കേരളത്തിന് അവഗണന

റെയിൽവേ ബജറ്റിലും കേരളത്തിന് അവഗണന. കേരളത്തിന് നീക്കിവെച്ചത് 3042 കോടി രൂപ മാത്രമാണ് . ഇതിൽ 80 ശതമാനവും റെയിൽവേ സ്റ്റേഷൻ നവീകരികരണത്തിന് വേണ്ടിയാണ്. പുതിയ പാതയോ, പാത ഇരട്ടിപ്പക്കലോ, മറ്റ് പദ്ധതികളോ പ്രഖ്യാപനത്തിനല്ല. ഫലത്തിൽ കേരളത്തിനെ അവഗണിക്കുന്നതാണ് റെയിൽവേ ബജറ്റ് എന്ന വിമർശനവും ശക്തമാണ്. അയല്‍ സംസ്ഥാനങ്ങളായ തമിഴ്‌നാടിന് 6,626 കോടി രൂപയും കര്‍ണാടകക്ക് 7,564 കോടി രൂപയുമാണ് അനുവദിച്ചത് .കഴിഞ്ഞ ബജറ്റില്‍ 3,011 കോടിയാണ് അനുവദിച്ചിരുന്നത്. ഇക്കൊല്ലത്തെ വര്‍ധന വെറും 31 കോടി രൂപ മാത്രം.
കേരളത്തിലെ 35 സ്റ്റേഷനുകൾ അമൃത് സ്റ്റേഷനുകളായി വികസിപ്പിക്കുന്നതിന് 2560 കോടി രൂപ ചെലവാക്കിയെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അവകാശപ്പെടു . 2014 ന് ശേഷം 114 റെയിൽ ഫ്ലൈ ഓവറുകളും പാലങ്ങളും അടിപ്പാതകളും നിർമിച്ചു. 51 ലിഫ്റ്റും 33 എസ്കലേറ്ററുകളും സ്ഥാപിച്ചു. 120 സ്റ്റേഷനുകളിൽ വൈ ഫൈ സംവിധാനം കൊണ്ടുവന്നു. രണ്ട് വന്ദേ ഭാരത് ട്രെയിനുകൾ സർവീസ് നടത്തുന്നതും കേരളത്തിന് നേട്ടമായെന്നും മന്ത്രി പറഞ്ഞു.
ആലപ്പുഴ, അങ്ങാടിപ്പുറം, അങ്കമാലി ഫോർ കാലടി, ചാലക്കുടി, ചങ്ങനാശ്ശേരി, ചെങ്ങന്നൂർ, ചിറയിനിക്കിൽ, എറണാകുളം, എറണാകുളം ടൗൺ, ഏറ്റുമാനൂർ, ഫറോക്ക്, ഗുരുവായൂർ, കണ്ണൂർ, കാസർകോട്, കായംകുളം, കൊല്ലം, കോഴിക്കോട് , കുറ്റിപ്പുറം, മാവേലിക്കര, നെയ്യാറ്റിൻകര, നിലമ്പൂർ റോഡ്, ഒറ്റപ്പാലം, പരപ്പനങ്ങാടി, പയ്യന്നൂർ, പുനലൂർ, ഷൊർണൂർ , തലശേരി, തിരുവനന്തപുരം, തൃശൂർ, തിരൂർ, തിരുവല്ല, തൃപ്പൂണിത്തുറ, വടകര, വർക്കല, വടക്കാഞ്ചേരി എന്നീ സ്റ്റേഷനുകളാണ് അമൃത് സ്റ്റേഷനുകളായി ഉയർത്തുന്നത്.

Exit mobile version