Site iconSite icon Janayugom Online

ഉള്ളില്‍ അഗ്നിപര്‍വതം പേറി നടക്കുന്ന എത്രയോ കുട്ടികളുണ്ട്; അധ്യാപകനെ വിദ്യാര്‍ത്ഥി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി ആര്‍ ബിന്ദു

R binduR bindu

മൊബൈല്‍ ഫോണ്‍ വാങ്ങി വച്ചതിന്റെ പേരില്‍ അധ്യാപകനെ ഭീഷണിപ്പെടുത്തുന്ന വിദ്യാര്‍ത്ഥിയുടെ വീഡിയോ ഇന്നലെ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവത്തില്‍ പ്രതികരണവുമായി ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ആര്‍ ബിന്ദു രംഗത്തെത്തി. ഉള്ളില്‍ അഗ്നിപര്‍വതവും പേറി നടക്കുന്ന എത്രയോ കുട്ടികള്‍ നമുക്ക് ചുറ്റുമുണ്ടെന്നും ഭഗ്നഭവനങ്ങളും സ്നേഹരഹിതമായ ചുറ്റുപാടുകളും മനസ്സിലാക്കപ്പെടാത്തതിന്റെ വിങ്ങലുകളിും അവഗണിത ബാല്യത്തിന്റെ മുറിപ്പാടുകളും അതില്‍ കാണാമെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഇത്തരത്തില്‍ ഒരു കുട്ടിയുടെ വീഡിയോ എടുത്ത് പ്രചരിപ്പിക്കുന്നത് അധ്യാപകര്‍ക്ക് ചേര്‍ന്ന കാര്യമല്ലെന്നും ആര്‍ ബിന്ദു പറഞ്ഞു. ഒരു കുഞ്ഞിലെ വിഹ്വല മുഹൂര്‍ത്തങ്ങള്‍ പങ്ക് വച്ച്, അവനെ ക്രിമിനലാക്കി, അത് സാമാന്യവത്ക്കരിച്ച് കേരളത്തിലെ കുഞ്ഞുങ്ങളെയാകെ മോശക്കാരായി ചിത്രീകരിക്കുന്ന മുതിര്‍ന്നവരെ, നിങ്ങളുടെ ഉള്ളിലെ സാഡിസ്റ്റുകളെ കുടഞ്ഞുകളയാന്‍ സമയമായി എന്നും മന്ത്രി ഫേസ്ബുക്കിലൂടെ കുറിച്ചു. 

Exit mobile version