Site iconSite icon Janayugom Online

തൊടുപുഴ പ്രസംഗം : ബിജെപി നേതാവിനെതിരെ കേസെടുത്തു

അടിയന്തിരാവസ്ഥയുട വാര്‍ഷികവുമായി ബന്ധപ്പെട്ട് തൊടുപുഴയില്‍ നടന്ന പരിപാടിയില്‍ വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാവ് പി സി ജോര്‍ജ്ജിനെതിരെ കേസെടുത്തു. തൊടുപുഴ പൊലീസാണ് കേസെടുത്തത്.സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ലക്ഷ്യമിട്ടു കൊണ്ടുള്ളതാണ് പ്രസംഗം എന്ന് എഫ്ഐആര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

മുസ്ലിം സമുദായത്തിനെതിരെയും, മുൻ പ്രധാനമന്ത്രി ജവാഹർ ലാൽ നെഹ്രുവിനെയടക്കം അപമാനിക്കുന്ന തരത്തിലും വിദ്വേഷ പരാമർശം നടത്തിയതിനാണ് കേസ്.മുസ്ലിങ്ങൾ അല്ലാത്തവർക്ക് ജീവിക്കാന്‍ പറ്റാത്ത സ്ഥിതിയാണ്, രാജ്യത്തെ സ്‌നേഹിക്കാത്ത ഒരുത്തനും ഇവിടെ താമസിക്കേണ്ട തുടങ്ങി വർ​ഗീയ വിഷം നിറഞ്ഞ വാക്കുകളാണ് പി സി ജോർജ് ഉന്നയിച്ചത്. 

വർ​ഗീയ പരാമർശം നടത്തുക മാത്രമല്ല, ഇതിന്റെ പേരിൽ തെന്റെ പേരിൽ കേസെടുക്കുമെങ്കിൽ കേസെടുത്തോളൂ എന്ന് പി സി ജോർജ് വെല്ലുവിളിക്കുകയും ചെയ്തു.വർ​ഗീയ പരാമർശം നടത്തിയതിന് കഴിഞ്ഞ ഫെബ്രുവരിയിൽ രാഷ്ട്രീയക്കാരനായി തുടരാന്‍ അര്‍ഹനല്ലെന്ന് പി സി ജോർജിനെ പറ്റി കോടതി പരാമർശിച്ചിരുന്നു.

Exit mobile version