കെഎസ്ആർടിസി ജീവനക്കാർക്ക് ആശ്വാസ വാർത്ത. കെഎസ്ആർടിസി ജീവനക്കാർക്ക് ഇനി മുതൽ എല്ലാ മാസവും ഒന്നാം തീയതി ശമ്പളം നൽകും . ഗതാഗതമന്ത്രി കെബി ഗണേഷ് കുമാറാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. ഇന്ന് വൈകിട്ട് മുതൽ ഈ മാസത്തെ ശമ്പളം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.സർക്കാർ സഹായത്തോടെയായിരുക്കും ശമ്പളം നൽകുകയെന്നും 10000 കോടി രൂപോളം പല ഘട്ടങ്ങളിലായി സർക്കാർ നൽകിയിട്ടുണ്ടെന്നും ഗണേഷ് കുമാർ പറഞ്ഞു.
പദ്ധതി മാനേജ്മെൻറ് നയന്ത്രണങ്ങളോടെയാണ് നടപ്പിലാക്കുക. വരുമാനത്തിൻറെ 5 ശതമാനം പെൻഷനായി മാറ്റിവയ്ക്കുമെന്നും രണ്ട് മാസത്തിനകം പെൻഷനും കൃത്യമായി വിതരണം ചെയ്യാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. പിഎഫ് ആനുകൂല്യങ്ങളും ഉടൻ തന്നെ കൃത്യമായി നൽകുമെന്ന് മന്ത്രി അറിയിച്ചു.

