Site icon Janayugom Online

തലയെടുപ്പ് കുറയാതെ തൃക്കയിൽ മഹാദേവൻ: ആദ്യമായി നടയ്ക്കിരുത്തുന്ന റോബോട്ട് ആന

നാടിനാകെ അത്ഭുതം സമ്മാനിച്ച് മറ്റൂർ തൃക്കയിൽ മഹാദേവ ക്ഷേത്രത്തിൽ റോബോട്ട് ആന എത്തി. ഡൽഹിയിലെ മൃഗസംരക്ഷണ സംഘടനായ പെറ്റ ഇന്ത്യയും ചലച്ചിത്രനടി പ്രിയാമാണിയും ചേർന്ന് തൃക്കയിൽ മഹാദേവനെന്നു നാമകരണം ചെയ്ത റൊബോട്ട് കൊമ്പനെ ക്ഷേത്രത്തിലേക്ക് നടയിരുത്തുകയായിരുന്നു.

ഇതാദ്യമായിട്ടാണ് ഒരു ക്ഷേത്രത്തിൽ റേബോട്ടിക് ആനയെ നടയ്ക്കിരുത്തുന്നത്. ഗജവീരന്മാരുടെ ലക്ഷണങ്ങളിൽ നിന്നും ഒട്ടും പിറകിലല്ലാത്ത റൊബോട്ട് ആനയുടെ വരവ് ഭക്തർ ആഘോഷമാക്കി. എറണാകുളം ജില്ലയിലെ കാലടിക്കടുത്ത് മറ്റൂർ തൃക്കയിൽ മഹാദേവക്ഷേത്രമുറ്റത്ത് ഇനി തലയെടുപ്പോടെ റോബോട്ടിക് ആന നിലയുറപ്പിക്കും. 

കഴിഞ്ഞവർഷം വരെ ഇവിടെ ഉത്സവത്തിന് തിടമ്പേറ്റാന്‍ ആനയെ എത്തിച്ചിരുന്നു. എന്നാൽ ഇനി മുതലങ്ങോട്ട് ചലിക്കുന്ന റോബോട്ട് ആനയായ തൃക്കയിൽ മഹാദേവനായിരിക്കും തിടമ്പേറ്റുക. ചുട്ടുപൊള്ളുന്ന ഈ കാലത്ത് ഉത്സവത്തിന് ആനയിടയുമോയെന്ന പേടി ഇല്ലാതെ തന്നെ തൊട്ടടുത്ത് നിന്ന് തന്നെ ഭക്തർക്ക് തിടമ്പേറ്റുന്ന കൊമ്പനെ കണ്ട് ആസ്വാദിക്കാൻ സാധിക്കും. 800 കിലോഗ്രാം തൂക്കവും 10 അടി ഉയരവുമുള്ള ആന ഒറ്റനോട്ടത്തിൽ ലക്ഷണമൊത്ത കൊമ്പൻ തന്നെയാണ്. ആനയുടെ ശരീരചലനങ്ങൾ എല്ലാം റൊബോട്ടിക് ആനയിലും അതിസൂക്ഷ്മമായി സന്നിവേശിപ്പിച്ചിട്ടുണ്ട്. ആനപ്പുറത്ത് എഴുന്നള്ളിപ്പിനായി നാലുപേരുടെ ഭാരം താങ്ങാനുള്ള ശേഷിയും ഇതിനുണ്ട്.

റബ്ബർ ആണ് ആന നിർമ്മാണത്തിലെ പ്രധാന അസംസ്‌കൃത വസ്തു. ഏഴുലക്ഷം രൂപയാണ് നിർമ്മാണത്തിനായി ചെലവായത്. നാട്ടിലെ മറ്റു ക്ഷേത്രങ്ങളിലെ ഉത്സവങ്ങൾക്കും ആയയെ വിട്ടുനൽകാനാണ് ക്ഷേത്രം ഭരണസമിതിയുടെ തീരുമാനം. 

Eng­lish Sum­ma­ry: Trikkay­il Mahade­van: The first robot­ic ele­phant to appear in Festival

You may also like this video

Exit mobile version