Site iconSite icon Janayugom Online

പന്ത്രണ്ട് വയസുകാരന് ക്രൂരമര്‍ദ്ദനം; അമ്മയും ആണ്‍സുഹൃത്തും അറസ്റ്റില്‍

കൊച്ചിയിൽ 12 വയസ്സുകാരനെ മർദിച്ച സംഭവത്തിൽ കുട്ടിയുടെ അമ്മയും ആൺസുഹൃത്തും അറസ്റ്റിൽ. എളമക്കര പൊലീസാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. അമ്മ ആൺസുഹൃത്തിനോടൊപ്പം ഒരുമിച്ച് കഴിയുന്നതിനെ എതിർത്തതിനാണ് ഏഴാം ക്ലാസ് വിദ്യാർത്ഥിയായ മകനെ മർദിച്ചത്. അറസ്റ്റിലായ അമ്മ സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥയാണ്. ആൺസുഹൃത്ത് ഒരു ഓൺലൈൻ ചാനലിലെ അവതാരകനാണ്. ആൺസുഹൃത്ത് തൻ്റെ കഴുത്തിന് കുത്തിപ്പിടിച്ച് ഉയർത്തിയശേഷം മർദിച്ചു എന്നാണ് ഏഴാം ക്ലാസുകാരൻ്റെ പരാതി. അമ്മയുടെ കൺമുന്നിൽവെച്ചായിരുന്നു ആൺസുഹൃത്തിൻ്റെ ആക്രമണം. കൂടാതെ, അമ്മ നെഞ്ചിൽ മാന്തി മുറിവേൽപ്പിച്ചുവെന്നും മകൻ ആരോപിച്ചു. കുട്ടിയുടെ മാതാപിതാക്കൾ നേരത്തെ വേർപിരിഞ്ഞവരാണ്. അമ്മയോടൊപ്പം കഴിയാനായി ഏഴാം ക്ലാസുകാരൻ പിന്നീട് തീരുമാനിക്കുകയായിരുന്നു. ആശുപത്രിയിൽ ചികിത്സ തേടിയ 12 വയസ്സുകാരൻ നിലവിൽ പിതാവിൻ്റെ സംരക്ഷണത്തിലാണ്.

Exit mobile version