Site iconSite icon Janayugom Online

നിലമ്പൂരിലെ കോട്ടകളിൽ യുഡിഎഫിന് പ്രതീക്ഷിച്ച ലീഡില്ല; അൻവർ മൂന്നാം സ്ഥാനത്ത്

നിലമ്പൂരിലെ കോട്ടകളിൽ യുഡി എഫിന് പ്രതീക്ഷിച്ച ലീഡ് ലഭിച്ചില്ല . പത്താം റൗണ്ട് പൂർത്തിയായപ്പോൾ അറാം റൗണ്ട് വോട്ടെണ്ണുമ്പോൾ 6585 വോട്ടിന്റെ ലീഡാണ് ഷൗക്കത്തിനുള്ളത്.ജൂൺ 19ന് നടന്ന നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ 75.27 ശതമാനം പോളിം​ഗാണ് രേഖപ്പെടുത്തിയത്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിനെക്കാൾ 1224 വോട്ടുകൾ കൂടുതൽ പോൾ ചെയ്തിരുന്നു. അതെ സമയം സിറ്റിംഗ് എംഎൽഎ പി വി അൻവർ മൂന്നാം സ്ഥാനത്ത് തന്നെയാണ്. ബിജെപി സ്ഥാനാർത്ഥി മോഹൻ ജോർജ് നാലാം സ്ഥാനത്തും ആണ് .

2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 173443 വോട്ടാണ് ആകെ പോൾ ചെയ്തതെങ്കിൽ 2025ലെ ഉപതിരഞ്ഞെടുപ്പിൽ 174667 വോട്ടാണ് പോൾ ചെയ്യപ്പെട്ടത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ പോളിം​ഗ് ശതമാനം 76.71 ആയിരുന്നു. എന്നാൽ 2024ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ നിലമ്പൂർ നിയമസഭാ മണ്ഡലത്തിലെ പോളിം​ഗ് 70.99 ശതമാനം ആയിരുന്നു. എന്നാൽ 2025ൽ വയനാട് ലോക്സഭാ മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ നിലമ്പൂ‍ർ നിയമസഭാ മണ്ഡലത്തിലെ പോളിം​ഗ് 61.91 ശതമാനം മാത്രമായിരുന്നു. 

Exit mobile version