വ്യാജ ഒപ്പിട്ടതിനെ തുടർന്ന് ആന്തൂർ നഗരസഭയിലെ രണ്ട് വാർഡുകളിലെ യുഡിഎഫ് പത്രിക കൂടി തള്ളി. ഇതോടെ തെരഞ്ഞെടുപ്പിന് മുൻപ് 13 സീറ്റുകളിൽ എല്‍ഡിഎഫിന് എതിരില്ല. സിപിഐ എം സ്ഥാനാര്‍ത്ഥികളായ കോടല്ലൂർ വാർഡിലെ ഇ രജിതയും തളിയിൽ വാർഡിലെ കെ വി പ്രേമരാജനുമാണ് ജയിച്ചത്.
നാമനിര്‍ദേശപത്രികകളില്‍ സ്ഥാനാർത്ഥികളെ പിന്തുണക്കുന്നയാളും നിര്‍ദേശിച്ചയാളും തങ്ങളല്ല ഒപ്പിട്ടതെന്ന് വരണാധികാരിക്ക് മുന്നില്‍ അറിയിച്ചു. ഇതോടെയാണ് പത്രികകള്‍ തള്ളിയത്. മറ്റ് ആവശ്യങ്ങള്‍ക്കായെന്ന് പറഞ്ഞ് ആളുകളെ തെറ്റിധരിപ്പിച്ചാണ് യുഡിഎഫ് പത്രികയിലേക്കുള്ള ഒപ്പ് വാങ്ങിയതെന്നാണ് പരാതി. ഇതോടെ ആന്തൂർ നഗരസഭയിൽ മാത്രം അഞ്ച് വാർഡുകളിലാണ് എൽഡിഎഫ് സ്ഥാനാര്‍ത്ഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.

