Site iconSite icon Janayugom Online

യുഡിഎഫിന്റെ ക്ഷണം തള്ളി; കേരള കോൺഗ്രസ് (എം) എൽഡിഎഫിൽ തുടരും

യുഡിഎഫിലേക്കുള്ള കോൺഗ്രസിന്റെ ക്ഷണം തള്ളി കേരള കോൺഗ്രസ് (എം)നേതൃത്വം. യുഡിഎഫ് അപമാനിച്ച് ഇറക്കിവിട്ടത് മറക്കാനാവില്ലെന്നും എൽഡിഎഫ് വിടേണ്ട സാഹചര്യം ഇല്ലെന്നും പാർട്ടി ചെയർമാൻ ജോസ് കെ മാണി പാർട്ടി നേതാക്കളെ അറിയിച്ചു. യുഡിഎഫിലേക്ക് പോകുമെന്ന ചർച്ചകൾക്ക് ഒരു അടിസ്ഥാനവുമില്ലെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് പറഞ്ഞു. തെരഞ്ഞെടുപ്പ് പരാജയമുണ്ടായാൽ മുന്നണി വിടുന്ന രീതി പാർടിക്കില്ല. കേരള കോണ്‍ഗ്രസ് എല്‍ഡിഎഫില്‍ ഉറച്ചുനില്‍ക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Exit mobile version