Site icon Janayugom Online

ഷാർജ വനിതകലാസാഹിതിയുടെ നേതൃത്വത്തില്‍ വനിതം പൊന്നോണം ആഘോഷിച്ചു

യുവകലാസാഹിതി ഷാർജയുടെ വനിത കൂട്ടായ്മയായ വനിതകലാസാഹിതി ഷാർജയുടെ നേതൃത്വത്തിൽ സെപ്റ്റബർ 11 ന് വനിതം പൊന്നോണം എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷനിൽ വച്ച് നടന്ന ഓണാഘോഷം ഇന്ത്യൻ അസോസിയേഷൻ ആക്റ്റിംഗ് പ്രസിഡണ്ട് മാത്യു ജോൺ ഉദ്ഘാടനം ചെയ്തു.

ഇന്ത്യൻ അസോസിയേഷൻ സെക്രട്ടറി ടി വി നസീർ, ജോ. ട്രഷറർ ബാബു വർഗീസ്, യുവകലാസാഹിതി ഭാരവാഹികളായ ബിജുശങ്കർ, പ്രദീഷ് ചിതറ, അഭിലാഷ് ശ്രീകണ്ഠപുരം, ജിബി ബേബി, മിനി സുഭാഷ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. വീടുകളിൽ പാചകം ചെയ്ത വിഭവ സമൃദ്ധമായ ഓണ സദ്യയോടൊപ്പം വിവിധ കലാപരിപാടികളും മാവേലി എഴുന്നള്ളത്തും അരങ്ങേറി. കോമഡി സ്റ്റാർ ഫെയിം കലാഭവൻ ബിജു അവതരിപ്പിച്ച കലാവിരുന്ന് പരിപാടിക്ക് മാറ്റ് കൂട്ടി. ചടങ്ങിന് ജൂബി രഞ്ജിത്ത് സ്വാഗതവും സിബി ബൈജു നന്ദിയും രേഖപെടുത്തി.

Eng­lish Summary:Under the lead­er­ship of Shar­jah Vani­ta Kalasahi­ti, Vani­tam Pon­non­am celebrated
You may also like this video

Exit mobile version