ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് നാല് മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍. നവംബര്‍ മാസത്തില്‍ ഏഴ് ശതമാനമായിരുന്ന തൊഴിലില്ലായ്മ നിരക്ക് ഡിസംബറില്‍ 7.91 ശതമാനമായി ഉയര്‍ന്നുവെന്നാണ് സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കണോമി(സിഎംഐഇ) ഇന്നലെ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഓഗസ്റ്റിലെ 8.3 ശതമാനത്തിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. നഗരങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് 8.2 ശതമാനത്തില്‍ നിന്ന് 9.3 ശതമാനമായും ഗ്രാമങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് 6.4 ശതമാനത്തില്‍ നിന്ന് 7.3 ശതമാനമായും ഒരു മാസം കൊണ്ട് വര്‍ധിച്ചുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
ENGLISH SUMMARY:Unemployment hit a four-month high
You may also like this video