പതിനാല് വയസുകാരന് നേരേ നിരന്തരം പ്രകൃതിവിരുദ്ധ ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയിൽ അയൽവാസി റിമാൻഡിൽ. ചേർത്തല നഗരസഭ ഒന്നാംവാർഡ് പുളിത്താഴെ വീട്ടിൽ അനീഷ്(47) ആണ് പിടിയിലായത്.
നിരന്തരമായ ലൈംഗികാതിക്രമത്തെ തുടർന്നു ആളുകളിൽ നിന്ന് അകന്നു കഴിയുകയായിരുന്ന കുട്ടി സ്കൂളിൽ നടത്തിയ കൗൺസിലിങ്ങിലാണ് പീഡനത്തെക്കുറിച്ച് പറയുന്നത്. തുടർന്ന് സ്കൂൾ അധികൃതർ ചൈൽഡ് ലൈനിലും പോലീസിലും വിവരം കൈമാറുകയായിരുന്നു. പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ഇയാൾക്കെതിരെ പോക്സോ പ്രകാരം കേസെടുത്തിട്ടുണ്ട്.