Site iconSite icon Janayugom Online

റിസപ്ഷനിസ്റ്റിന്റെ കൊലപാതകം: പ്രതിയുടെ അച്ഛനെ ബിജെപിയില്‍ നിന്ന് പുറത്താക്കി

റിസപ്ഷനിസ്റ്റായ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഉത്തരാഖണ്ഡില്‍ പ്രതിഷേധം ശക്തമാകുന്നു. മുൻ മന്ത്രിയും ബിജെപി നേതാവുമായ വിനോദ് ആര്യയുടെ മകൻ പുൽകിത് ആര്യയാണ് പ്രതി. കേസില്‍ പുൽകിത് ആര്യയെ അറസ്റ്റ് ചെയ്തതോടെ ഇയാളുടെ അച്ഛൻ വിനോദ് ആര്യയെയും സഹോദരൻ അങ്കിത് ആര്യയെയും ബിജെപി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.

പുല്‍കിത് അടക്കം മൂന്ന് പേരാണ് കൊലപാതകത്തില്‍ പ്രതികളായിട്ടുള്ളത്.പുല്‍കിതിന്റെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടിലെ റിസപ്ഷനിസ്റ്റാണ് കൊല്ലപ്പട്ട 19‑കാരി. കൃത്യം നടന്ന റിസോർട്ടിന്റെ കെട്ടിടത്തിനു നാട്ടുകാര്‍ നേരത്തെ തീവച്ചിരുന്നു. മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയുടെ നിർദ്ദേശ പ്രകാരം കൊലപാതകം നടന്ന റിസോർട്ടിന്റെ ഒരു ഭാഗം ബുൾഡോസർ കൊണ്ട് പൊളിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നാട്ടുകാർ മറ്റൊരു ഭാഗത്ത് തീവച്ചത്. വിനോദ് ആര്യയുടെ മകൻ പുൽകിത് ആര്യയുടെ റിസോര്‍ട്ടിലെ റിസപ്ഷണിസ്റ്റ് അങ്കിത ഭണ്ടാരിയെയാണ് കൊലപ്പെടുത്തിയത്.

Eng­lish Sum­ma­ry: uttarak­hand resort mur­der bjp expels ex minister
You may also like this video

Exit mobile version