Site iconSite icon Janayugom Online

എതിർപ്പ് ശക്തമാക്കി വേണുഗോപാലും സതീശനും; പി വി അൻവറിനെ യുഡിഎഫിൽ എടുക്കില്ല

എഐസിസി ജനറൽ സെക്രട്ടറി വേണുഗോപാലും പ്രതിപക്ഷ നേതാവ് വി ഡി സതീശനും നിലപാടിൽ ഉറച്ചു നിന്നതോടെ പി വി അൻവറിനെ യുഡിഎഫിൽ എടുക്കില്ലെന്ന് ഏകദേശം ഉറപ്പായി. രമേശ് ചെന്നിത്തലയും കെ സുധാകരനും അൻവറുമായി പരമാവധി സഹകരിച്ചു പോകണമെന്ന അഭിപ്രായക്കാരാണ്. വി ഡി സതീശനും കെ സി വേണുഗോപാലും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ഇത് സംബന്ധിച്ച് ധാരണയായതായാണ് സൂചന. യുഡിഎഫ് സ്ഥാനാർത്ഥിയെ അവഹേളിച്ച അന്‍വറിനോട് വിട്ടുവീഴ്ച വേണ്ടെന്ന് വിഡി സതീശന്‍ നേതാക്കളോട് പറഞ്ഞതായാണ് സൂചന. 

അന്‍വറിനെ മുസ്ലിംലീഗ് നേതാക്കളും കൈവിട്ടു.
അന്‍വര്‍ ഒറ്റയ്ക്ക് മത്സരിച്ചാല്‍ യുഡിഎഫിനു ദോഷം വരില്ലെന്ന വിഡി സതീശന്റെയും ഷൗക്കത്തിന്റെയും നിലപാടിനാണ് അംഗീകാരം. അന്‍വറിനടുത്ത് പോയി കൂടുതല്‍ ചര്‍ച്ച വേണ്ട എന്നാണ് ധാരണ. പ്രധാന നേതാക്കള്‍ എല്ലാം എല്ലാം കൂടി ആലോചന നടത്തി. സ്ഥാനാര്‍ഥിയെ അവഹേളിച്ച അന്‍വറിനോട് വിട്ടുവീഴ്ച വേണ്ട എന്ന് പ്രതിപക്ഷ നേതാവ് നിലപാട് കടുപ്പിക്കുകയാരുന്നു. അതേസമയം, നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പി വി അന്‍വര്‍ മത്സരിക്കുമെന്ന് ഉറപ്പായതോടെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ നിര്‍ണായക പ്രവര്‍ത്തകസമിതി യോഗം ഇന്ന്. യോഗത്തിനുശേഷം മത്സരിക്കുന്നതിനെ കുറിച്ച് ഔദ്യോഗികമായി പ്രഖ്യാപിക്കും.

Exit mobile version