Site iconSite icon Janayugom Online

മന്നം സമാധിയിൽ പുഷ്‌പാർച്ചന; ഉപരാഷ്‌ട്രപതിയെ വിലക്കി എൻഎസ്എസ്

മന്നം സമാധിയിൽ പുഷ്‌പാർച്ചന നടത്താൻ തീരുമാനിച്ച ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണനെ വിലക്കി എൻഎസ്എസ് നേതൃത്വം.
പുഷ്പാർച്ചനക്കായി മുൻ‌കൂർ അനുമതി വാങ്ങിയില്ലെന്നാണ് എൻഎസ്എസ് നേതൃത്വത്തിന്റെ വിശദീകരണം. 

സി പി രാധാകൃഷ്ണൻ മന്നം സമാധിയിൽ പുഷ്പാർച്ചന നടത്തുന്നതുമായി ബന്ധപ്പെട്ട് പ്രോഗ്രാം ഷെഡ്യുൾ ചീഫ് പ്രോട്ടോകോൾ ഓഫിസ് പുറത്തിറക്കിയിരുന്നു. പൊലീസാണ് എൻ എസ് എസ് നേതൃത്വത്തെ സന്ദർശനത്തെ പറ്റി അറിയിച്ചത്. എന്നാൽ നേതൃത്വം അനുമതി നിഷേധിക്കുകയായിരുന്നു. ഇതിനെ തുടർന്ന് പ്രോഗ്രാം ഷെഡ്യുളിൽ മാറ്റം വരുത്തി. 

Exit mobile version