വയനാട് ദുരന്തത്തെ അതീവ ഗുരുതര വിഭാഗത്തില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. 2219 കോടിയുടെ പാക്കേജ് മന്ത്രാലയ സമിതി പരിശോധിക്കുന്നു.മന്ത്രാലയങ്ങളുടെ നിര്‍ദ്ദേശം അനുസരിച്ചായിരിക്കും അന്തിമ തീരുമാനം കൈക്കൊള്ളുക.
അതേസമയം കേന്ദ്ര സഹായം ആവശ്യപ്പെട്ട് കേരളത്തിലെ എംപിമാര്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിതാ ഷായെ കണ്ടു. 23 അംഗ ലോക്സഭ രാജ്യസഭ എംപിമാരുടെ സംഘമാണ് അമിത് ഷായെ കണ്ടത്. വയനാട് പാക്കേജിന്റെ വിശദാംശങ്ങള്‍ നാളെ അറിയിക്കുമെന്ന് അമിത് ഷാ മറുപടി നല്‍കിയിട്ടുണ്ട്. ഇതുവരെ സംസ്ഥാനത്തിന് നൽകിയ സഹായവും കേന്ദ്ര പരിഗണനയിലുള്ളതും നാളെ അറിയിക്കാമെന്നാണ് അമിത് ഷാ വ്യക്തമാക്കിയത്.