Site iconSite icon Janayugom Online

യുവകലാസാഹിതി ഷാർജ ബാഡ്മിന്റൺ; നജുമോൻ തൃത്താല, ഷഫീർ തൃശൂർ ജേതാക്കള്‍

യുവകലാസാഹിതി ഷാർജ ഘടകം സംഘടിപ്പിച്ച മെൻസ് ഡബിൾസ് ബാഡ്മിൻറൺ ടൂർണമെന്റിൽ നജുമോൻ തൃത്താല, ഷഫീർ തൃശൂർ എന്നിവർ വിജയികളായി. മൂന്ന് സെറ്റ് നീണ്ടുനിന്ന വാശിയേറിയ ഫൈനലിൽ 21–19 , 19–21 , 21 — 12 എന്ന നിലയിൽ ജിനേഷ് — അഫ്സൽ കൂട്ടുകെട്ടിനെ ആണ് അവർ പരാജയപ്പെടുത്തിയത്. വിജയികൾക്ക് ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വൈ എ റഹിം സമ്മാനദാനം നിർവഹിച്ചു. യുവകലാസാഹിതി ഷാർജ വൈസ് പ്രസിഡന്റും കായിക വിഭാഗം കൺവീനറുമായ അനിൽകുമാർ അധ്യക്ഷനായിരുന്നു.

യുവകലാസാഹിതി യുഎഇ രക്ഷാധികാരി പ്രശാന്ത് ആലപ്പുഴ, സഹ രക്ഷാധികാരി വിത്സൻ തോമസ്, യുവകലാസാഹിതി യുഎഇ ജനറൽ സെക്രട്ടറി ബിജു ശങ്കർ, ഇന്ത്യൻ അസോസിയേഷൻ മുൻ വൈസ് പ്രസിഡന്റ് ജാബിർ, യുവകലാസാഹിതി ഷാർജ പ്രസിഡന്റ് ജിബി ബേബി, സെക്രട്ടറി അഭിലാഷ് ശ്രീകണ്ഠപുരം എന്നിവർ സംബന്ധിച്ചു. ടൂർണമെന്റ് കമ്മിറ്റി കൺവീനർ ജേക്കബ് നന്ദി പറഞ്ഞു.

32 ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുത്തത്. സംഘാടന മികവുകൊണ്ട് ടൂർണ്ണമെന്റ് ശ്രദ്ധയാകർഷിച്ചതായി ടൂർണമെന്റിൽ പങ്കെടുത്ത ടീമുകൾ അഭിപ്രായപ്പെട്ടു. അൽ അദാ അൽ ആലി സ്പോർട്സ് സെന്ററിൽ ഇൻറ്റർനാഷണൽ കമ്മ്യൂണിക്കേഷൻസ് യുഎഇ ഒളിംപിക് കമ്മിറ്റി മേധാവി സജിനിയാണ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടന ചടങ്ങിൽ ഷാർജയിലെ സാംസ്കാരിക സംഘടന നേതാക്കളായ യുവകലാസാഹിതി യുഎഇ പ്രസിഡന്റ് സുഭാഷ് ദാസ് ഇ പി ജോൺസൺ, പ്രദീപ് നെന്മാറ, പ്രകാശൻ, ശ്രീ പ്രകാശ്, വാഹിദ് നാട്ടിക, താലിബ്, യുവകലാസാഹിതി യുഎഇ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ നമിത സുബീർ, അജി കണ്ണൂർ, വനിതാ കലാസാഹിതി ഷാർജ പ്രസിഡന്റ് മിനി സുഭാഷ് തുടങ്ങിയവർ പങ്കെടുത്തിരുന്നു.

Eng­lish Sam­mury: Yuvakalasahithy Shar­jah unit’s Bad­minton Championship

Exit mobile version