മലപ്പുറം ഊർങ്ങാട്ടിരിയിൽ കൃഷിയിടത്തിലെ കിണറ്റില്‍ വീണ കാട്ടാനയെ പുറത്തെത്തിച്ചു . കാട്ടാനയെ വനത്തിലേക്ക് തിരിച്ചുവിടാൻ വനം വകുപ്പ് അധികൃതർ നടപടി ഊർജ്ജിതമാക്കി . ജെ സി ബി എത്തിച്ച് കിണറിന്റെ ഒരു ഭാഗം പൊളിച്ചായിരുന്നു ആനയെ വെളിയിലെത്തിച്ചത് . ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ വെറ്റിലപ്പാറ സ്വദേശി സണ്ണിയുടെ കൃഷിയിടത്തിലെ 25 അടി താഴ്ചയുള്ള കിണറ്റിലാണ് കാട്ടാന വീണത്. തുടർന്ന് ആനയെ പ്രദേശത്ത് തുറന്നു വിടാൻ സമ്മതിക്കില്ലെന്ന് നാട്ടുകാർ പറഞ്ഞു. നിലമ്പൂർ നോർത്ത് ഡിവിഷൻ ഡിഎഫ്ഒ പി കാർത്തിക് നാട്ടുകാരുമായി സംസാരിച്ചാണ് കിണർ പൊളിച്ച് പുറത്തിറക്കാൻ തീരുമാനമായത് .
ഊർങ്ങാട്ടിരിയിൽ കിണറ്റില്‍ വീണ കാട്ടാനയെ കരകയറ്റി
