23 January 2026, Friday

Related news

January 6, 2026
January 6, 2026
December 19, 2025
December 8, 2025
December 7, 2025
November 21, 2025
November 7, 2025
November 4, 2025
October 24, 2025
September 26, 2025

ഊർങ്ങാട്ടിരിയിൽ കിണറ്റില്‍ വീണ കാട്ടാനയെ കരകയറ്റി

Janayugom Webdesk
മലപ്പുറം:
January 23, 2025 10:13 pm

മലപ്പുറം ഊർങ്ങാട്ടിരിയിൽ കൃഷിയിടത്തിലെ കിണറ്റില്‍ വീണ കാട്ടാനയെ പുറത്തെത്തിച്ചു . കാട്ടാനയെ വനത്തിലേക്ക് തിരിച്ചുവിടാൻ വനം വകുപ്പ് അധികൃതർ നടപടി ഊർജ്ജിതമാക്കി . ജെ സി ബി എത്തിച്ച് കിണറിന്റെ ഒരു ഭാഗം പൊളിച്ചായിരുന്നു ആനയെ വെളിയിലെത്തിച്ചത് . ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ വെറ്റിലപ്പാറ സ്വദേശി സണ്ണിയുടെ കൃഷിയിടത്തിലെ 25 അടി താഴ്ചയുള്ള കിണറ്റിലാണ് കാട്ടാന വീണത്. തുടർന്ന് ആനയെ പ്രദേശത്ത് തുറന്നു വിടാൻ സമ്മതിക്കില്ലെന്ന് നാട്ടുകാർ പറഞ്ഞു. നിലമ്പൂർ നോർത്ത് ഡിവിഷൻ ഡിഎഫ്ഒ പി കാർത്തിക് നാട്ടുകാരുമായി സംസാരിച്ചാണ് കിണർ പൊളിച്ച് പുറത്തിറക്കാൻ തീരുമാനമായത് .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.