കൊല്ലം മൈനാഗപ്പള്ളിയിൽ യുവാവിനെ അച്ഛനും ചേട്ടനും ചേർന്ന് കൊലപ്പെടുത്തി. തലയ്ക്ക് അടിച്ചാണ് കൊലപ്പെടുത്തിയത്. സൊസൈറ്റി മുക്ക് സ്വദേശി സന്തോഷാണ് മരിച്ചത്. അച്ചനെയും സഹോദരനെയും പൊലീസ് കസ്റ്റഡിയില് എടുത്തു. പുലർച്ചെയാണ് സംഭവം നടന്നത്. 30 വയസുകാരനായ സന്തേഷിന് മാനസിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. വീട്ടില്‍ സ്ഥിരമായ കലഹം ഉണ്ടാക്കുകയും അമ്മയെ ഉള്‍പ്പെടെ മര്‍ദ്ദിക്കുകയും പതിവായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ചികില്‍സയിലായിരുന്ന സന്തോഷ് ഓരാഴ്ച മുമ്പാണ് തിരികെ വീട്ടിലെത്തിയത്.
ഇന്നലെ രാത്രി സഹോദരനുമായും അച്ഛനുമായും സന്തോഷ് വളക്കിട്ടിരുന്നു. പിന്നാലെ ഇയാളുടെ കൈകാലുകള്‍ കെട്ടിയ ശേഷം അച്ഛൻ രാമകൃഷ്ണൻ ഇരുമ്പ് വടികൊണ്ട് തലക്ക് അടിക്കുകയായിരുന്നു. സ്ഥിരമായ ബഹളം നടക്കുന്നതിനാൽ ഒച്ചകേട്ടിട്ടും അയല്‍ക്കാർ ആദ്യം കാര്യമാക്കിയില്ല. അയല്‍ക്കാരുടെ വിവരമനുസരിച്ചാണ് പൊലീസ് വീട്ടില്ലെത്തിയത്. അച്ഛൻ രാമകൃഷ്ണൻ, സഹോദരൻ സനൽ എന്നിവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

