Site iconSite icon Janayugom Online

വീണ്ടും എച്ച് 1 എൻ 1; കൊല്ലത്ത് നാല് വിദ്യാർത്ഥികൾക്ക് രോഗം സ്ഥിരീകരിച്ചു

കൊല്ലത്ത് നാല് വിദ്യാർത്ഥികൾക്ക് എച്ച് 1 എൻ 1 സ്ഥിരീകരിച്ചു. എസ് എൻ ട്രസ്റ്റ് സെൻട്രൽ സ്കൂളിലെ നാല് കുട്ടികൾക്കാണ് എച്ച് 1 എൻ 1 രോഗം റിപ്പോര്‍ട്ട് ചെയ്തത്. നാല് പേരും ഒരേ ക്ലാസിലെ വിദ്യാർത്ഥികളാണ്. ആരോഗ്യ വകുപ്പ് തുടര്‍ നടപടികൾ സ്വീകരിച്ച് വരുകയാണ്.

സ്വൈൻ ഇൻഫ്ളുവൻസ അല്ലെങ്കിൽ പന്നിപ്പനി അല്ലെങ്കിൽ എച്ച് വൺ എൻ വൺ ഇൻഫ്ളുവൻസ എന്ന അസുഖം 2009 മുതൽ അന്താരാഷ്ട്രതലത്തിൽ പകർച്ചവ്യാധിയായി റിപ്പോർട്ട് ചെയ്തിട്ടുളളതാണ്. RNA വൈറസുകളുടെ ഗണത്തിൽപ്പെടുന്ന ഒരു ഇൻഫ്ളുവൻസ വൈറസാണിത്. പന്നികളിലും മറ്റും വളരെ വേഗത്തിൽ പകരുന്ന ഈ വൈറസ് മനുഷ്യരിൽ ശ്വാസകോശരോഗങ്ങളാണ് കൂടുതലായി ഉണ്ടാക്കുന്നത്. വായുവിലൂടെ പകരുന്ന വൈറസാണിത്.

Exit mobile version