എഐടിയുസി ദേശീയ സമ്മേളനം ഇന്ത്യന്‍ തൊഴിലാളി പ്രസ്ഥാനങ്ങളുടെ ഐക്യത്തിന്റെ വേദിയാകുമെന്ന് ദേശീയ വൈസ് പ്രസിഡന്റും സിപിഐ സംസ്ഥാന സെക്രട്ടറിയുമായ കാനം രാജേന്ദന്‍ പറഞ്ഞു.
16 മുതല്‍ 20 വരെ ആലപ്പുഴയില്‍ നടക്കുന്ന ദേശീയ സമ്മേളനത്തിന്റെ മുന്നോടിയായി സംഘടിപ്പിച്ച ട്രേഡ് യൂണിയന്‍ സമ്മേളനം ടി വി സ്മാരകഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യന്‍ തൊഴിലാളി പ്രസ്ഥാനത്തിന്റെ മാതാവാണ് എഐടിയുസിയെന്നും തൊഴിലാളി പ്രസ്ഥാനങ്ങളുടെ യോജിപ്പും ഐക്യവും കൊണ്ട് മാത്രമേ ഭരണകൂടത്തിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളെ ചെറുക്കാന്‍ കഴിയുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എഐടിയുസി ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍ അധ്യക്ഷനായി. സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ മുഖ്യപ്രഭാഷണം നടത്തി. ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍, അധ്യാപക — സര്‍വീസ് സംഘടന സമരസമിതി ചെയര്‍മാന്‍ ജയശ്ചന്ദ്രന്‍ കല്ലിംഗല്‍ എന്നിവര്‍ പ്രസംഗിച്ചു. എഐടിയുസി ജില്ലാ സെക്രട്ടറി മീനാങ്കല്‍ കുമാര്‍ സ്വാഗതവും പ്രസിഡന്റ് സോളമന്‍ വെട്ടുകാട് നന്ദിയും പറഞ്ഞു.
English Summary: AITUC National Conference will be a platform for workers’ unity: Kanam Rajendran
You may also like this video