Site icon Janayugom Online

എഐവൈഎഫ് 16-ാമത് ദേശീയ സമ്മേളനം പുരോഗമിക്കുന്നു

സമ്മേളനത്തിൽ പ്രമുഖ മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ പി.സായിനാഥ് സംസാരിക്കുന്നു

സമ്മേളനത്തിൽ പ്രമുഖ മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ പി.സായിനാഥ് സംസാരിക്കുന്നു

വെള്ളിയാഴ്ച ആരംഭിച്ച എഐവൈഎഫ് പതിനാറാമത് ദേശീയ സമ്മേളനം ഹൈദരാബാദില്‍ തുടരുന്നു. പ്രതിനിധി സമ്മേളനത്തില്‍ പ്രമുഖ മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ പി.സായിനാഥ് പങ്കെടുത്തു.
മുൻ ജനറല്‍ സെക്രട്ടറി പി സന്തോഷ് കുമാർ സമ്മേളന വേദിയായ വിശ്വേശരയ്യ ഹാളിലെ സോണി ബി തെങ്ങമം നഗറിൽ പതാക ഉയർത്തിയതോടെയാണ് സമ്മേളനം ആരംഭിച്ചത്. തുടര്‍ന്ന് രോഹിത് വെമുല നഗറില്‍ പ്രതിനിധി സമ്മേളനം സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ ഉദ്ഘാടനം ചെയ്തു.
വൈകിട്ട് നടക്കുന്ന നേതൃ സംഗമത്തില്‍ എസ് സുധാകര്‍ റെഡ്ഡി, ഡി രാജ, ബിനോയ് വിശ്വം എംപി, പല്ലബ് സെന്‍ ഗുപ്ത, സോതിന്‍ കുമാര്‍, രാജാജി മാത്യു തോമസ്, സീതാറാം ശര്‍മ, പി സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പ്രവർത്തന റിപ്പോർട്ട്, രാഷ്ട്രീയ റിപ്പോർട്ട്, സംഘടനാ റിപ്പോർട്ട് എന്നിവയിന്മേൽ ഇന്ന് ചർച്ച നടക്കും. പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പോടെ സമ്മേളനം നാളെ സമാപിക്കും.

Eng­lish Sum­ma­ry: AIYF 16th Nation­al Con­fer­ence in pro­gress­Sony b

You may like this video also

Exit mobile version