കെഎസ്ആര്‍ടിസിയുടെ കെ സ്വിഫ്റ്റില്‍ കൊലപാതകശ്രമം. മൂന്നാറിൽനിന്ന് ബെംഗളൂരുവിലേക്കുപോയ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ച യുവാവ് സ്വയം കഴുത്തറുത്തു. ഗുരുതരമായി പരിക്കേറ്റ യുവാവിനെയും നെഞ്ചിൽ കുത്തേറ്റ യുവതിയെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗൂഡല്ലൂർ സ്വദേശി സീതയ്ക്കാണ് കുത്തേറ്റത്.
യാത്രക്കാരിയായ യുവതിയെ സഹയാത്രികനായ സനിൽ (25) ആണ് കൊല്ലാന്‍ ശ്രമിച്ചത്. വയനാട് മൂലങ്കാവ് സ്വദേശിയാണ് ഇയാള്‍. മലപ്പുറം വെന്നിയൂരിൽവെച്ച് വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. പരിക്കേറ്റ യുവതിയെ യാത്രക്കാരും ബസ് ജീവനക്കാരുംചേർന്ന് ആദ്യം തിരൂരങ്ങാടി എംകെഎച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പിന്നാലെ അബോധാവസ്ഥയിലായ യുവാവിന്റെ നില അതിഗുരുതരമായതോടെ കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിലേക്ക് മാറ്റി. പിന്നീട് യുവതിയെയും ഇതേ ആശുപത്രിയിലേക്കു മാറ്റി.
English Summary: Attempted murder on K Swift: Woman stabbed and injured
You may also like this video