23 January 2026, Friday

Related news

January 23, 2026
January 22, 2026
January 19, 2026
January 19, 2026
January 19, 2026
January 17, 2026
January 16, 2026
January 16, 2026
January 14, 2026
January 14, 2026

കെ സ്വിഫ്റ്റില്‍ കൊലപാതകശ്രമം: യുവതിയെ കുത്തി പരിക്കേല്‍പ്പിച്ചു

Janayugom Webdesk
മലപ്പുറം
May 5, 2023 8:51 am

കെഎസ്ആര്‍ടിസിയുടെ കെ സ്വിഫ്റ്റില്‍ കൊലപാതകശ്രമം. മൂന്നാറിൽനിന്ന് ബെംഗളൂരുവിലേക്കുപോയ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ച യുവാവ് സ്വയം കഴുത്തറുത്തു. ഗുരുതരമായി പരിക്കേറ്റ യുവാവിനെയും നെഞ്ചിൽ കുത്തേറ്റ യുവതിയെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗൂഡല്ലൂർ സ്വദേശി സീതയ്ക്കാണ് കുത്തേറ്റത്.

യാത്രക്കാരിയായ യുവതിയെ സഹയാത്രികനായ സനിൽ (25) ആണ് കൊല്ലാന്‍ ശ്രമിച്ചത്. വയനാട് മൂലങ്കാവ്‌ സ്വദേശിയാണ് ഇയാള്‍.  മലപ്പുറം വെന്നിയൂരിൽവെച്ച് വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. പരിക്കേറ്റ യുവതിയെ യാത്രക്കാരും ബസ് ജീവനക്കാരുംചേർന്ന് ആദ്യം തിരൂരങ്ങാടി എംകെഎച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പിന്നാലെ അബോധാവസ്ഥയിലായ യുവാവിന്റെ നില അതിഗുരുതരമായതോടെ കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിലേക്ക് മാറ്റി. പിന്നീട് യുവതിയെയും ഇതേ ആശുപത്രിയിലേക്കു മാറ്റി.

Eng­lish Sum­ma­ry: Attempt­ed mur­der on K Swift: Woman stabbed and injured

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.