Site iconSite icon Janayugom Online

മണ്ണ് മാഫിയക്ക് വേണ്ടി സ്ഥാനാർത്ഥി നിർണയത്തിൽ തഴഞ്ഞു; തിരുവനന്തപുരത്ത് ബിജെപി പ്രവർത്തകൻ ജീവനൊടുക്കി

മണ്ണ് മാഫിയക്ക് വേണ്ടി സ്ഥാനാർത്ഥി നിർണയത്തിൽ തഴഞ്ഞതിനെ തുടർന്ന് തിരുവനന്തപുരത്ത് ബിജെപി പ്രവർത്തകൻ ജീവനൊടുക്കി.
തൃക്കണാപുരം വാർഡിൽ സ്ഥാനാർത്ഥിയായി ബിജെപി പരിഗണിച്ചിരുന്ന ആനന്ദ് കെ തമ്പിയാണ് ആത്മഹത്യ ചെയ്തത്. സീറ്റ് ലഭിക്കാത്തതിൽ മനംനൊന്താണ് ആത്മഹത്യ ചെയ്തെന്നാണ് വിവരം. 

മാധ്യമ സ്ഥാപനങ്ങളിലേക്ക് വാട്സാപ്പിലൂടെ ആത്മഹത്യ കുറിപ്പ് അയച്ച ശേഷമാണ് ആനന്ദിന്റെ ആത്മഹത്യ ചെയ്തത്. തൃക്കണ്ണാപുരത്ത് സ്ഥാനാര്‍ത്ഥിയാക്കിയത് മണ്ണ് മാഫിയക്കാരനെയാണെന്നും ആനന്ദ് ആരോപിച്ചു. 16 വയസ് മുതല്‍ ആര്‍എസ്എസില്‍ പ്രവര്‍ത്തിക്കുകയാണെന്നും ആനന്ദ് എഴുതിയ കുറിപ്പില്‍ പറയുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ തഴഞ്ഞതിനെ തുടർന്ന് തൃക്കണ്ണാപുരം വാർഡിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാനിരിക്കുകയായിരുന്നു ആനന്ദ്.

Exit mobile version