നെന്മാറ ഇരട്ട കൊലപാതകത്തിലെ പ്രതി ചെന്താമര പിടിയില്‍. പോത്തുണ്ടിമലയില്‍ നിന്നാണ് പിടിയിലായത്. പരിശോധന പൂര്‍ത്തിയാക്കി പൊലീസ് സംഘം മടങ്ങുമ്പോഴായിരുന്നു പിടിയിലായത്.വിശപ്പ് സഹിക്കാന്‍ കഴിയാത്ത ചെന്താമര ഭക്ഷണം കഴിക്കാന്‍ വീട്ടിലേക്ക് വരുമെന്ന് പൊലീസ് ഉറപ്പിച്ചിരുന്നു. പൊലീസുകാരെല്ലാം പോത്തുണ്ടി മലയില്‍ നിന്നും പോയെന്ന് കരുതി ഇയാള്‍ പുറത്തേക്ക് വരികയായിരുന്നു. വീടിന് സമീപമുള്ള പാടത്ത് വച്ചാണ് പിടികൂടിയത്. ചെന്താമരയെ നെന്മാറ പൊലീസ് സ്റ്റേഷനിലെത്തിച്ചു.
ചെന്താമര പിടിയിലായി

