Site iconSite icon Janayugom Online

വിമാനത്താവളങ്ങളിൽ കോവിഡ് പരിശോധന കർശനമാക്കും

ഇന്ത്യയിൽ എത്തുന്ന അന്താരാഷ്ട്ര യാത്രക്കാർക്ക് പു­തിയ കോവിഡ് മാർഗനിർദേശങ്ങൾ കേന്ദ്രസർക്കാർ പുറത്തിറക്കിയ സാഹചര്യത്തില്‍ കണ്ണൂർ വിമാനത്താവളങ്ങളിൽ കോവിഡ് പരിശോധന കർശനം. ചൈ­ന ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണിത്. രാജ്യത്തേക്ക് എത്തുന്ന വിമാനയാത്രക്കാരെ കോവിഡ് പരിശോധനക്ക് വിധേയമാക്കണം. ഇന്ന് മുതലാണ് പുതിയ നിയന്ത്രങ്ങൾ പാലിക്കേണ്ടത്. രാജ്യാന്തര യാത്ര നടത്തുന്നവർ കോവിഡ് വാക്സിൻ എടുത്തിരിക്കണം. യാത്രയ്ക്കിടെ മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യണമെന്നും മ­ന്ത്രാലയം പുറത്തിറക്കിയ മാർഗരേഖയിൽ പറയുന്നു. കോവിഡ് ലക്ഷണമുള്ളവരെ ഐസൊലേറ്റ് ചെയ്യണമെന്നും നിർദേശമുണ്ട്. പ്രവേശന സമയത്ത് എല്ലാവരേയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ തെർമൽ സ്ക്രീനിങ്ങിന് വിധേയരാക്കണം. 

സ്ക്രീനിങ് സമയത്ത് രോഗലക്ഷണങ്ങൾ കണ്ടെത്തുന്ന യാത്രക്കാരെ ഉടൻ ഐസൊലേറ്റ് ചെ­യ്യുകയും ഹെൽത്ത് പ്രോട്ടോക്കോൾ അനുസരിച്ച് നിയുക്ത മെഡിക്കൽ സ്ഥാപനത്തിലേക്ക് കൊണ്ടുപോകുകയും ചെയ്യണമെന്ന് നിര്‍ദേശത്തില്‍ പറയുന്നു. രാജ്യത്തേയ്ക്ക് എത്തുന്ന രണ്ട് ശതമാനം യാത്രക്കാരെയാണ് കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കേണ്ടത്. 12 വയസിൽ താഴെയുള്ള കുട്ടികളെ ഇതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പരിശോധനയ്ക്ക് വിധേയരാക്കേണ്ടവരെ വിമാന കമ്പനിയ്ക്ക് തിരഞ്ഞെടുക്കാമെന്നും നിർദേശമുണ്ട്. 

യാത്രക്കാരിൽ നിന്ന് ശേഖരിക്കുന്ന സാമ്പിളുകൾ പോസിറ്റീവ് ആ­ണെന്ന് കണ്ടെത്തിയാൽ, ആ സാമ്പിളുകൾ ഐഎൻഎസ്എസിഒജി ലബോറട്ടറി ശൃംഖലയിൽ ജീനോമിക് പരിശോധനയ്ക്ക് വിധേയമാക്കണം. ഇത്തരത്തിൽ കോവിഡ് രോഗബാധിതരെന്ന് കണ്ടെത്തുന്ന യാത്രക്കാർക്ക് നിശ്ചിത കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് ചികിത്സ ഉറപ്പാക്കണം. 

Eng­lish Summary:Covid checks will be tight­ened at airports
You may also like this video

Exit mobile version