ധീര രക്തസാക്ഷികളുടെ ചോരവീണ് ചുവന്ന മണ്ണായ പുന്നപ്ര‑വയലാര്‍ ഉള്‍പ്പെടുന്ന ആലപ്പുഴയില്‍ സിപിഐ സംസ്ഥാന പ്രതിനിധി സമ്മേളനത്തിന് തുടക്കമായി. ധീര രക്തസാക്ഷികള്‍ അന്ത്യവിശ്രമം കൊള്ളുന്ന വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് രാവിലെ 10ന് അത്‌ലറ്റുകൾ എത്തിച്ച ദീപശിഖ സമ്മേളന വേദിയായ കാനം രാജേന്ദ്രൻ നഗറിൽ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഏറ്റുവാങ്ങി. തുടർന്ന് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ ആർ ചന്ദ്രമോഹൻ പതാക ഉയർത്തി. പ്രതിനിധി സമ്മേളനം പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഡി രാജ ഉദ്ഘാടനം ചെയ്തു.
43 വർഷത്തിനുശേഷമാണ് ആലപ്പുഴയുടെ മണ്ണില്‍ സിപിഐയുടെ സംസ്ഥാന സമ്മേളനത്തിന് വീണ്ടും വേദിയാവുന്നത്. സമ്മേളന നഗറിൽ സ്ഥാപിക്കുന്ന ദീപശിഖ വയലാർ രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ഇന്നലെ വൈകിട്ടാണ് വലിയ ചുടുകാട്ടിൽ എത്തിച്ചത്. പാര്‍ട്ടി ശതാബ്ദിയെ സ്മരിച്ച് 100 വനിതാ അത്‌ലറ്റുകളാണ് ദീപശിഖ സമ്മേളന വേദിയിൽ എത്തിച്ചത്.
സിപിഐ സംസ്ഥാന സമ്മേളനം : പ്രതിനിധി സമ്മേളനം തുടങ്ങി

