Site iconSite icon Janayugom Online

ദീപക് വധക്കേസ്; അഞ്ച് ആർഎസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം

ജനതാദൾ(യു) നാട്ടിക നിയോജകമണ്ഡലം പ്രസിഡന്റും സംസ്ഥാന കൗൺസിൽ അംഗവുമായിരുന്ന പി ജി ദീപക് വധക്കേസില്‍ പ്രതികളായ അഞ്ച് ആർഎസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം ശിക്ഷവിധിച്ച് ഹൈക്കോടതി. വിചാരണക്കോടതി വെറുതെവിട്ട പ്രതികള്‍ക്കാണ് ഹൈക്കോടതി ശിക്ഷ വിധിച്ചത്. പ്രതികള്‍ ഓരോ ലക്ഷം രൂപ പിഴയും അടക്കണം.

കേസിലെ ഒന്ന് മുതൽ അഞ്ച് വരെയുള്ള പ്രതികളായ ഋഷികേശ്, നിജിൻ, പ്രശാന്ത്, രസന്ത്, ബ്രഷ്നേവ് എന്നിവരെയാണ് ഹൈക്കോടതി കുറ്റക്കാരണെന്ന് കണ്ടെത്തിയത്. 2015 മാർച്ച്‌ 24 ആം തീയതി ആണ് ദീപക് കൊല്ലപ്പെട്ടത്. ആകെ പത്ത് പ്രതികളെയാണ് വിചാരണക്കോടതി നേരത്തെ വെറുതെവിട്ടത്. ഇതിനെതിരെ സർക്കാരും ദീപക്കിന്‍റെ കുടുംബവും നൽകിയ അപ്പീലിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. 

Exit mobile version