സംവിധായകർ പ്രതികളായ ഹെെബ്രിഡ് കഞ്ചാവ് കേസിൽ ഛായാഗ്രഹകന്‍ സമീര്‍ താഹിറിന്റെ അറിവോടെയാണ് ലഹരി ഉപയോഗമെന്ന് അന്വേഷണത്തിൽ കണ്ടെത്തൽ. യുവ സംവിധായകരായ ഖാലിദ് റഹ്‌മാന്‍, അഷ്‌റാഫ് ഹംസ, ഛായാഗ്രഹകന്‍ സമീര്‍ താഹിർ എന്നിവർ പ്രതികളായ കേസിൽ എക്‌സൈസ് കുറ്റപത്രം സമര്‍പ്പിച്ചു. എപ്രിലില്‍ സമീറിന്റെ ഫ്ലാറ്റില്‍ നിന്നാണ് ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകര്‍ പിടിയിലായത്.
കൊച്ചി ഗോശ്രീ പാലത്തിനു സമീപമുള്ള സമീർ താഹിറിന്റെ ഫ്‌ളാറ്റിൽ നിന്ന് മേയിലാണ് ഖാലിദ് റഹ്മാനും അഷ്റാഫ് ഹംസയും അറസ്റ്റിലായത്. പുലർച്ചെ രണ്ടു മണിയോടെ എക്‌സൈസ് നടത്തിയ മിന്നൽ പരിശോധനയിലാണ് സംവിധായകരടക്കം മൂന്നു പേർ പിടിയിലായത്. 1.6 ഗ്രാം കഞ്ചാവ് ഇവരിൽ നിന്ന് പിടികൂടിയിരുന്നു. പിടികൂടിയ കഞ്ചാവ് അളവിൽ കുറവായതിനാൽ ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ പിന്നീട് വിട്ടയച്ചു.

