23 January 2026, Friday

Related news

December 21, 2025
December 19, 2025
December 7, 2025
December 3, 2025
November 22, 2025
November 10, 2025
November 7, 2025
October 30, 2025
October 15, 2025
September 27, 2025

സംവിധായകർ പ്രതികളായ ഹെെബ്രിഡ് കഞ്ചാവ് കേസ്; ഛായാഗ്രഹകന്‍ സമീര്‍ താഹിറിന്റെ അറിവോടെയെന്ന് കുറ്റപത്രം

Janayugom Webdesk
കൊച്ചി
November 7, 2025 11:30 am

സംവിധായകർ പ്രതികളായ ഹെെബ്രിഡ് കഞ്ചാവ് കേസിൽ ഛായാഗ്രഹകന്‍ സമീര്‍ താഹിറിന്റെ അറിവോടെയാണ് ലഹരി ഉപയോഗമെന്ന് അന്വേഷണത്തിൽ കണ്ടെത്തൽ. യുവ സംവിധായകരായ ഖാലിദ് റഹ്‌മാന്‍, അഷ്‌റാഫ് ഹംസ, ഛായാഗ്രഹകന്‍ സമീര്‍ താഹിർ എന്നിവർ പ്രതികളായ കേസിൽ എക്‌സൈസ് കുറ്റപത്രം സമര്‍പ്പിച്ചു. എപ്രിലില്‍ സമീറിന്റെ ഫ്ലാറ്റില്‍ നിന്നാണ് ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകര്‍ പിടിയിലായത്.

 

കൊച്ചി ഗോശ്രീ പാലത്തിനു സമീപമുള്ള സമീർ താഹിറിന്റെ ഫ്‌ളാറ്റിൽ നിന്ന് മേയിലാണ് ഖാലിദ് റഹ്മാനും അഷ്റാഫ് ഹംസയും അറസ്റ്റിലായത്. പുലർച്ചെ രണ്ടു മണിയോടെ എക്‌സൈസ് നടത്തിയ മിന്നൽ പരിശോധനയിലാണ് സംവിധായകരടക്കം മൂന്നു പേർ പിടിയിലായത്. 1.6 ഗ്രാം കഞ്ചാവ് ഇവരിൽ നിന്ന് പിടികൂടിയിരുന്നു. പിടികൂടിയ കഞ്ചാവ് അളവിൽ കുറവായതിനാൽ ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ പിന്നീട് വിട്ടയച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.