വെള്ളച്ചാട്ടത്തിൽ വീണ് എഞ്ചിനീറിങ് വിദ്യാര്‍ത്ഥികൾക്ക് ദാരുണാന്ത്യം. മുട്ടം എൻജിനീയറിങ് കോളജിലെ വിദ്യാര്‍ത്ഥികളായ പത്തനംതിട്ട സ്വദേശി അക്സാ റെജി (18), ഇടുക്കി മുരിക്കാശേരി സ്വദേശിയായ ഡോണൽ ഷാജി (22) എന്നിവരാണ് മരിച്ചത് . ഇടുക്കി അരുവിക്കുത്ത് വെള്ളച്ചാട്ടത്തിൽ വീണായിരുന്നു അപകടം.
ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു. ഇന്ന് വൈകിട്ട് 7 മണിയോടു കൂടിയായിരുന്നു സംഭവം.കോളജിൽ നിന്ന് 5 കിലോമീറ്റർ അകലെയാണ് അരുവിക്കുത്ത് വെള്ളച്ചാട്ടം. എങ്ങനെയാണ് ഇവർ വെള്ളച്ചാട്ടത്തിലേക്ക് വീണതെന്ന് വ്യക്തമല്ല. തൊടുപുഴയിൽ നിന്നുള്ള അഗ്നിരക്ഷാ സംഘമെത്തിയാണ് രണ്ട് മൃതദേഹങ്ങളും പുറത്തെടുത്തത്.

