23 December 2025, Tuesday

Related news

December 19, 2025
December 8, 2025
December 7, 2025
December 6, 2025
December 3, 2025
December 2, 2025
December 1, 2025
November 29, 2025
November 28, 2025
November 22, 2025

ഇടുക്കിയിൽ വെള്ളച്ചാട്ടത്തിൽ വീണ് എഞ്ചിനീറിങ് വിദ്യാര്‍ത്ഥികൾക്ക് ദാരുണാന്ത്യം

Janayugom Webdesk
തൊടുപുഴ
December 21, 2024 9:29 pm

വെള്ളച്ചാട്ടത്തിൽ വീണ് എഞ്ചിനീറിങ് വിദ്യാര്‍ത്ഥികൾക്ക് ദാരുണാന്ത്യം. മുട്ടം എൻജിനീയറിങ് കോളജിലെ വിദ്യാര്‍ത്ഥികളായ പത്തനംതിട്ട സ്വദേശി അക്സാ റെജി (18), ഇടുക്കി മുരിക്കാശേരി സ്വദേശിയായ ഡോണ‍ൽ ഷാജി (22) എന്നിവരാണ് മരിച്ചത് . ഇടുക്കി അരുവിക്കുത്ത് വെള്ളച്ചാട്ടത്തിൽ വീണായിരുന്നു അപകടം.

ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു. ഇന്ന് വൈകിട്ട് 7 മണിയോടു കൂടിയായിരുന്നു സംഭവം.കോളജിൽ നിന്ന് 5 കിലോമീറ്റർ അകലെയാണ് അരുവിക്കുത്ത് വെള്ളച്ചാട്ടം. എങ്ങനെയാണ് ഇവർ വെള്ളച്ചാട്ടത്തിലേക്ക് വീണതെന്ന് വ്യക്തമല്ല. തൊടുപുഴയിൽ നിന്നുള്ള അഗ്നിരക്ഷാ സംഘമെത്തിയാണ് രണ്ട് മൃതദേഹങ്ങളും പുറത്തെടുത്തത്.

Kerala State - Students Savings Scheme

TOP NEWS

December 23, 2025
December 23, 2025
December 23, 2025
December 23, 2025
December 23, 2025
December 23, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.