Site iconSite icon Janayugom Online

ആശാ വർക്കർമാരുടെ സമരത്തോട് സർക്കാരിന് അനുഭാവപൂർണമായ നിലപാട്; സമരക്കാരുടെ രാഷ്ട്രീയ ലക്ഷ്യത്തോടെയുളള പിടിവാശി പ്രശ്ന പരിഹാരത്തിന് തടസമെന്നും മന്ത്രി എം ബി രാജേഷ്

ആശാ വർക്കർമാരുടെ സമരത്തോട് സർക്കാരിന് അനുഭാവപൂർണമായ നിലപാട് ഉള്ളതെന്നും സമരക്കാരുടെ രാഷ്ട്രീയ ലക്ഷ്യത്തോടെയുളള പിടിവാശിയാണ് പ്രശ്ന പരിഹാരത്തിന് തടസമെന്നും മന്ത്രി എം പി രാജേഷ്. സമരം ചെയ്യുന്ന ആശാ വര്‍ക്കര്‍മാർ ആരോഗ്യമന്ത്രി വീണാ ജോർജുമായി നടത്തിയ ചര്‍ച്ചയില്‍ പ്രശ്‌നപരിഹാരം ഉണ്ടാകാത്തതിനു കാരണം സമരരംഗത്തുള്ളവര്‍ നിര്‍ബന്ധബുദ്ധിയും ശാഠ്യവും പിടിച്ചതിനാലാണ്. 

ആശാ വര്‍ക്കര്‍മാരുടെ സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടു പ്രതിപക്ഷം ഉന്നയിച്ച സബ്മിഷനു സഭയിൽ മറുപടി പറയുകയായിരുന്നു മന്ത്രി. കഴിഞ്ഞ എൽഡിഎഫ് സർക്കാർ അധികാരത്തില്‍ വരുമ്പോള്‍ ആശമാര്‍ക്ക് 1000 രൂപയായിരുന്നു ഓണറേറിയം. അത് 2023 ഡിസംബറില്‍ 7000 ആക്കി വര്‍ധിപ്പിച്ചു. എന്നാല്‍ കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയില്‍ കൊടുത്ത മറുപടി കേരളത്തില്‍ 6000 രൂപയാണ് ഓണറേറിയം എന്നാണ്. ആശമാര്‍ക്കു നിശ്ചയമായും കിട്ടുന്ന 10,000 രൂപയില്‍ 8200 രൂപയും നല്‍കുന്നത് സംസ്ഥാനമാണ്. ബാക്കി കൊടുക്കുന്ന തുകയില്‍ പോലും കേന്ദ്രം കുടിശിക വരുത്തുകയാണ്. എന്നിട്ടും സംസ്ഥാനത്തിന് എതിരെയാണു സമരമെന്നും മന്ത്രി പറഞ്ഞു.

Exit mobile version